Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Crash

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബം, വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നെ​ന്ന് മ​ക​ൻ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ൻ ഖാ​സ മൊ​യ്സു​ദ്ദീ​ൻ (63) എ​സ്‌​യു​വി ഇ​ടി​ച്ചു മ​രി​ച്ചു. ത​ന്‍റെ പി​താ​വി​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് മൊ​യ്സു​ദ്ദീ​ന്‍റെ മ​ക​ൻ ആ​രോ​പി​ച്ചു. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രേ ത​ന്‍റെ പി​താ​വ് പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് മ​ക​ൻ പ​റ​ഞ്ഞു.

വീ​ടി​നു സ​മീ​പ​മാ​ണ് മൊ​യ്സു​ദ്ദീ​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത്. ത​ന്‍റെ കാ​റി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വേ ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​തെ​വ​ന്ന എ​സ്‌‌​യു​വി മൊ​യ്സു​ദ്ദീ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൊ​യ്സു​ദ്ദീ​ന്‍റെ മ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കൊ​ല​ക്കു​റ്റം ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ന്പ് അ​ഞ്ചു ത​വ​ണ മൊ​യ്സു​ദ്ദീ​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും മ​ക​ൻ പ​റ​ഞ്ഞു.

National

സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി ത​ർ​ക്കം: സു​ഹൃ​ത്തി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗു​ളൂ​രു: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി​യു​ള്ള ത​ർ​ക​ത്തി​നി​ട​യി​ൽ സു​ഹൃ​ത്തി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ ഉ​ഡു​പ്പി സ്വ​ദേ​ശി റോ​ഷ​ൻ ഹെ​ഗ്ഡെ (35) യാ​ണ് സു​ഹൃ​ത്ത് പ്രാ​ശാ​ന്തി (33) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക്രി​ക്ക​റ്റ് ക​ളി ക​ഴി​ഞ്ഞ് മൈ​താ​ന​ത്തി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ക്കെ ഇ​രു​വ​രും ത​മ്മി​ൽ സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി ത​ർ​ക​മു​ണ്ടാ‌​വു​ക​യും തു​ട​ർ​ന്ന് പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ നാ​വി​ന് പ​രി​ക്കേ​റ്റ റോ​ഷ​ൻ ഉ​ട​ൻ ത​ന്നെ അ​വി​ടെ നി​ന്നു കാ​റി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ്ര​ശാ​ന്ത്, റോ​ഷ​ന്‍റെ കാ​റി​ന്‍റെ ഫൂ​ട്റെ​സ്റ്റി​ൽ ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് റോ​ഷ​ൻ, കാ​റി​ന്‍റെ വേ​ഗ​ത കൂ​ട്ടു​ക​യും കാ​ർ വ​ഴി​യ​രി​കി​ൽ നി​ന്ന മ​ര​ത്തി​ലും മ​തി​ലി​ലും ഇ​ടി​ച്ചു ക​യ​റു​ക​യും ചെ​യ്തു. ത​ല​യ്ക്കും നെ​ഞ്ചി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

റോ​ഷ​നെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്കു​ക​യും സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. റോ​ഷ​ന്‍റെ കാ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Kerala

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

കേ​​​ച്ചേ​​​രി (തൃ​​​ശൂ​​​ർ): കേ​​​ച്ചേ​​​രി-​​​അ​​​ക്കി​​​ക്കാ​​​വ് ബൈ​​​പാ​​​സ് റോ​​​ഡി​​​ൽ ചി​​​റ​​​നെ​​​ല്ലൂ​​​രി​​​ൽ കാ​​​റു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ വീ​​​ട്ട​​​മ്മ​​​യ്‌​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം. ക​​​ണ്ണൂ​​​ർ ഇ​​​രി​​​ട്ടി ഉ​​​ളി​​​ക്ക​​​ൽ മ​​​ണി​​​പ്പാ​​​റ​​​യി​​​ലെ പു​​​തു​​​മ​​​ന​​​മൂ​​​ഴി​​​യി​​​ൽ റോ​​​ബ​​​ർ​​​ട്ടി​​​ന്‍റെ ഭാ​​​ര്യ ഡെ​​​ന്നി (54)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക​​​ൻ ജെ​​​സ്‌​​​വി​​​ൻ (22), ഭ​​​ർ​​​തൃ​​​സ​​​ഹോ​​​ദ​​​രി പു​​​തു​​​മ​​​ന​​​മു​​​ഴി​​​യി​​​ൽ സ​​​ക്ക​​​റി​​​യ​​​യു​​​ടെ ഭാ​​​ര്യ ഗ്രെ​​​യ്‌​​​സ് (56), ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി നാ​​​ർ​​​വ കൃ​​​ഷ്ണ (48) എ​​​ന്നി​​​വ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.45ന് ​​​ചി​​​റ​​​നെ​​​ല്ലൂ​​​ർ കൂ​​​മ്പു​​​ഴ പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​രി​​​ട്ടി​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റും എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ തൃ​​​ശൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്ക് അ​​​യ്യ​​​പ്പ ഭ​​​ക്ത​​​രു​​​മാ​​​യി വ​​​ന്ന ഇ​​​ന്നോ​​​വ കാ​​​റും ത​​​മ്മി​​​ലാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ഈ ​​​കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് നാ​​​ർ​​​വ കൃ​​​ഷ്ണ.

കോ​​​ട്ട​​​യം പ​​​ന​​​മ​​​റ്റ​​​ത്തി​​​ൽ കു​​​ടും​​​ബാ​​​ഗ​​​മാ​​​ണ് മ​​​രി​​​ച്ച ഡെ​​​ന്നി. സം​​​സ്കാ​​​രം പി​​​ന്നീ​​​ട് മ​​​ണി​​​പ്പാ​​​റ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ. മ​​​ക്ക​​​ൾ: ജെ​​​സ്ന റോ​​​ബ​​​ർ​​​ട്ട് (അ​​​ധ്യാ​​​പി​​​ക, ദു​​​ബാ​​​യ്), ജെ​​​സ്‌​​​വി​​​ൻ റോ​​​ബ​​​ർ​​​ട്ട് (ബി​​​സി​​​എ വി​​​ദ്യാ​​​ർ​​​ഥി, പാ​​​ലാ)

NRI

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാറിടിച്ച് മ​രി​ച്ച സം​ഭ​വം: 13 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കാ​ൻ കോ​ട​തി വി​ധി

ഹൂ​സ്റ്റ​ൺ: 2021ൽ ​ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​റി​ടി​ച്ച് മ​രി​ച്ച 71 വ​യ​സു​കാ​ര​നാ​യ ചാ​ൾ​സ് പെ​യ്നെ കു​ടും​ബ​ത്തി​ന് അ​നു​കൂ​ല​മാ​യി ഫെ​ഡ​റ​ൽ ജൂ​റി 13 മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 108 കോ​ടി) ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു.

2021ൽ ​നോ​ർ​ത്ത് ഷെ​പ്പേ​ർ​ഡ് ഡ്രൈ​വി​ൽ വ​ച്ചാ​ണ് ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചാ​ൾ​സ് പെ​യ്ൻ മ​രി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ച ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് പെ​യ്ന്‍റെ കു​ടും​ബം 2023ൽ ​പോ​ലീ​സി​നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു.

അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കു​ക​യും ഈ ​വി​ഷ​യ​ത്തി​ൽ അ​ശ്ര​ദ്ധ കാ​ണി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ ന​ഗ​രം പെ​യ്ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ജൂ​റി ക​ണ്ടെ​ത്തി. ന​ഷ്ട​പ​രി​ഹാ​ര തു​ക പെ​യ്ന്‍റെ ഭാ​ര്യ ഹാ​രി​യ​റ്റി​നും ഏ​ഴ് മ​ക്ക​ൾ​ക്കു​മാ​ണ് ല​ഭി​ക്കു​ക.

പോ​ലീ​സ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​മ്പോ​ൾ പൗ​ര​ന്മാ​ർ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് ഈ ​കേ​സ് അ​ടി​വ​ര​യി​ടു​ന്നു​വെ​ന്ന് കു​ടും​ബ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ സി​വി​ൽ റൈ​റ്റ്സ് അ​റ്റോ​ർ​ണി ബെ​ൻ ക്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ധി​യി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പെ​യ്ന്‍റെ ഭാ​ര്യ ഹാ​രി​യ​റ്റ് പ്ര​തി​ക​രി​ച്ചു.

District News

കാ​റി​ടി​ച്ച് വ്യാ​പാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: ചാ​ലോ​ട് പ​ന​യ​ത്താം​പ​റ​മ്പി​ൽ കാ​റി​ടി​ച്ച് വ്യാ​പാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​ലോ​ടി​ലെ വ്യാ​പാ​രി​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. അ​ര​വി​ന്ദാ​ക്ഷ​നാ​ണ് (58) പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​നു​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ചാ​ലോ​ട് ചെ​റു​ഞ്ഞി​ക്ക​രി​യി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ വീ​ടി​നു മു​ന്നി​ൽ നി​ന്നാ​ണ് കാ​റി​ടി​ച്ച​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ അ​ര​വി​ന്ദാ​ക്ഷ​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും വ​യ​റി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദാ​ക്ഷ​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉ​ട​ൻ ത​ന്നെ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വേ​ങ്ങാ​ട് ഭാ​ഗ​ത്തു നി​ന്ന് കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ർ പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ര​വി​ന്ദാ​ക്ഷ​നെ ഇ​ടി​ച്ചി​ട്ട കാ​റാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. കാ​ർ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

District News

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്ക്

കൊ​ള​ച്ചേ​രി: ക​മ്പി​ൽ പ​ന്ന്യ​ങ്ക​ണ്ടി​യി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 7.45 നാ​ണ് അ​പ​ക​ടം.


കൊ​ള​ച്ചേ​രി ഭാ​ഗ​ത്ത് നി​ന്ന് ക​മ്പി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​രു​തി കാ​റും പെ​രു​മാ​ച്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഗ​ണ​ർ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.


മാ​രു​തി കാ​റി​ലു​ണ്ടാ​യി​രു​ന്ന പാ​ട്ട​യം സ്വ​ദേ​ശി​യാ​യ ഉ​സ്താ​ദ്, ഭാ​ര്യ, മൂ​ന്നു കു​ട്ടി​ക​ൾ, വാ​ഗ​ണ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​രു​മാ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​രു​തി കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

NRI

വൈ​റ്റ് ഹൗ​സ് ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും മേ​യി​ലും സു​ര​ക്ഷാ ക​വാ​ട​ത്തി​ൽ സ​മാ​ന​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചോ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

NRI

ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു

ക​​​യ്റോ: ഖ​​​ത്ത​​​റി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യാ​​​യ അ​​​മീ​​​റി ദി​​​വാ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്റ്റ​​​ർ ഈ​​​ജി​​​പ്തി​​​ലെ ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ന​​​ടു​​​ത്ത് കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ വ​​​ള​​​വി​​​ൽ​​​വ​​​ച്ച് മ​​​റി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ലെ ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഖ​​​ത്ത​​​ർ ആ​​​യി​​​രു​​​ന്നു. ഗാ​​​സ​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച സു​​​പ്ര​​​ധാ​​​ന ഉ​​​ച്ച​​​കോ​​​ടി ഇ​​​ന്ന് ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ൽ ന​​​ട​​​ക്കും.

Latest News

Corehub Up